‘മുഡ’ ഭൂമി കൈമാറ്റത്തില്‍ നോട്ടീസ്

മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കർണാടക ഗവർണർ അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിൻവലിച്ചില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

തിങ്കളാഴ്ച ബെളഗാവിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടീസ് പിൻവലിക്കാൻ കർണാടക മന്ത്രിസഭ ശക്തമായി ശിപാർശ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സാമൂഹിക പ്രവർത്തകൻ അഡ്വ. ടി.ജെ. അബ്രഹാമിന്റെ അപേക്ഷയും നിരാകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ മന്ത്രിസഭയുടെ ആവശ്യത്തിന് വഴങ്ങുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *