മുടി വളരാൻ ഇന്ന് പലരും റോസ്മേരി വാട്ടർ ഉപയോഗിക്കാറുണ്ട്. പതിവായി കുറച്ച് റോസ്മേരി വാട്ടർ തലയോട്ടിയില്‍ സ്പ്രേ ചെയ്ത് കൊടുത്താല്‍ സാവധാനത്തില്‍ മുടി വളരാൻ ഇത് സഹായിക്കും.
മുടിയ്ക്ക് നല്ല ഉള്ള് വരാനും, മുടി കൊഴിഞ്ഞപോയ ഭാഗത്ത് പുതിയ മുടികള്‍ വരാനും ഇത് സഹായിക്കും. എന്നാല്‍, ഈ റോസ്മേരി വാട്ടർ ഉപയോഗിക്കുന്നത് നിർത്തിയാല്‍ എന്താണ് സംഭവിക്കുക?
എല്ലാവർക്കും എല്ലാ കാലവും റോസ്മേരി വാട്ടർ ഉപയോഗിക്കാൻ സാധിച്ചെന്ന് വരില്ല. ചിലർ നല്ല റിസള്‍ട്ട് ലഭിച്ചു കഴിയുമ്ബോള്‍ ഉപയോഗം സാവധാനത്തില്‍ കുറയ്ക്കുന്നവരുണ്ട്. ചിലപ്പോള്‍ മൂന്ന് നേരം ഉപയോഗിച്ചുകൊണ്ടിരുന്ന സാധനം, സാവധാനത്തില്‍ 1 നേരം ആക്കും. പിന്നീട് ഉപയോഗം തന്നെ ഇല്ലാതാകും. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ പണ്ടത്തേക്കാള്‍ കൂടുതല്‍ ദോഷകരമായാണ് ബാധിക്കുക എങ്ങനെയെന്ന് നോക്കാം.
മുടിയുടെ വളർച്ച
മുടിയുടെ വളർച്ചയെ നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മുടി തലയോട്ടില്‍ നിന്നും കിളിർത്ത് വരുന്നതിന് മുൻപുള്ള ഘട്ടത്തെ അനാജൻ(anagen) എന്നാണ് വിശേഷിപ്പിക്കുന്നത്. ചർമ്മപാളികള്‍ക്കിടയില്‍ മുടി രൂപപ്പെടുന്നു. രണ്ടാം ഘട്ടമായ കാറ്റജെൻ(catagen)-നില്‍ മുടി ചർമ്മപാളികളില്‍ നിന്നും പുറത്തേയ്ക്ക് കിളിർത്ത് വരുന്നു. ഇതിന് ഏകദേശം രണ്ടാഴ്ചയോളം സമയം എടുക്കും. അടുത്തതാണ് ടെലോജൻ(telogen). നമ്മള്‍ മുടി ചീകുമ്ബോള്‍ മുടി കൊഴിയുന്ന അവസ്ഥ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. അവസാന ഘട്ടമാണ് എക്സോജൻ(exogen). ഏതൊരു മുടിയ്ക്കും ഒരു കാലാവധിയുണ്ട്. അതിന്റെ ആയുസ്സ് തീരുമ്ബോള്‍ താനെ കൊഴിയും. ഈ അവസ്ഥ വരുന്നത് ഈ ഘട്ടത്തിലാണ്.
റോസ്മേരി
ഇന്ന് മുടിയുടെ വളർച്ചയ്ക്ക് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് റോസ്മേരി. സത്യത്തില്‍ പണ്ടുകാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും ലഭിക്കുന്നതിനായി ചേർത്തിരുന്ന ഒരു ഇലയാണ് റോസ്മേരി. എന്നാല്‍, 2015-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ റോസ്മേരി മുടിയുടെ വളർച്ചയ്ക്ക് നല്ലതാണെന്നും ആൻഡ്രോജീനിക് അലോപേഷ്യ(androgenic alopecia) മൂലം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും മുടി കൊഴിച്ചിലും കുറയ്ക്കാൻ നല്ലതാണെന്നും കണ്ടെത്തുകയുണ്ടായി.
ഗുണങ്ങള്‍
റോസ്മേരി ഓയില്‍ അല്ലെങ്കില്‍ റോസ്മേരി വാട്ടർ തലയില്‍ ഉപയോഗിക്കുന്നത് വഴി, തലയിലേയ്ക്കുള്ള രക്തചംക്രമണം വർദ്ധിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ അകറ്റാനും മുടി നല്ലപോലെ വളരുന്നതിനും സഹായിക്കും. റോസ്മേരിയില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍, മുടിയെ വേരുകളില്‍ നിന്നും ബലപ്പെടുത്താൻ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, പിഎച്ച് ലെവല്‍ ബാലൻസ് ചെയ്യാനും സഹായിക്കും.
ദോഷവശങ്ങള്‍
റോസ്മേരി ഉപയോഗിക്കുന്നത് മൂലം മുടിയ്ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത് എത്രത്തോളം ഫലപ്രദമാണ് എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍, മുടി കൊഴിച്ചില്‍ വന്നാല്‍ കണ്ണടച്ച് റോസ്മേരി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിലവില്‍ മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കുമ്ബോള്‍ വീണ്ടും മുടികൊഴിച്ചില്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കിളിർത്തുവന്ന മുടികള്‍ വീണ്ടും നഷ്ടമാകുന്നതിനും, കഷണ്ടി പോലെയുള്ള പ്രശ്നങ്ങള്‍ വീണ്ടും വരുന്നതിനും ഇത് കാരണമായേക്കും.
ഇത് കൂടാതെ, ചിലർക്ക് തലയിലും ചർമ്മത്തിലും അലർജി പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലർക്ക് അമിതമായിട്ടുള്ള ചൊറിച്ചില്‍, തുമ്മല്‍ എന്നീ പ്രശ്നങ്ങളും വരാം. അതിനാല്‍, നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണിക്കുക. കാരണം കണ്ടെത്തുക. ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനങ്ങള്‍ മൂലവും, എക്സിമ പോലെയുള്ള അസുഖങ്ങള്‍ മൂലവും മുടി കൊഴിയാം. അതിനാല്‍, ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക. റോസ്മേരി പോലെയുള്ള ഹെയർ കെയർ പ്രോഡക്‌ട്സ് ഉപയോഗിക്കുമ്ബോള്‍ പാച്ച് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.