എല്ലാവരെയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന സവാള ഉപയോഗിച്ച് മുടി കൊഴിച്ചില്‍ അകറ്റാൻ സാധിക്കും.
സവാളയില്‍ ധാരാളമായി അടങ്ങിയ സള്‍ഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. ശിരോ ചർമ്മത്തിലുള്ള താരൻ പോലുള്ളവയെ തടഞ്ഞ് മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും സവാള നല്ലതാണ്.
പരിഹാരം നല്‍കാൻ സവാള ജ്യൂസിന് ശക്തിയുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുടി വളർച്ചയ്‌ക്ക് ആവശ്യമായ പ്രോട്ടീനിന്റെ ഉല്‍പാദനം വർദ്ധിപ്പിക്കാൻ സവാള ജ്യൂസില്‍ അടങ്ങിയിട്ടുള്ള സള്‍ഫറിന് കഴിയും. സവാള ജ്യൂസ് ദിവസവും മുടിയില്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ച പ്രദാനം ചെയ്യും.
സവാള ജ്യൂസില്‍ അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്തതിനുശേഷം തലയോട്ടിയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റി മുടി കൂടുതല്‍ കരുത്തുള്ളതാക്കാൻ സഹായിക്കും. അതുപോലെ തന്നെ മുട്ടയുടെ വെള്ള പ്രോട്ടീൻ സമ്ബന്നമാണ് മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയില്‍ പുരട്ടിയാല്‍ താരനും മുടികൊഴിച്ചിലും അകറ്റി മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കും.