മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍.

നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കുക. 2000ല്‍ അധികം ആള്‍ക്കാര്‍ക്കിരിക്കാന്‍ കഴിയുന്ന വലിയ സജ്ജീകരണങ്ങളോട് കൂടിയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് കടക്കുന്നത്.

സംസ്ഥാന കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച യുഡിഎഫ് ഒരു കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. അതിന്റെ രണ്ടിരട്ടിയോളം വലുപ്പമുള്ള വേദി തന്നെയാണ് ചേലക്കരയില്‍ എല്‍ഡിഎഫ് ഒരുക്കിയിരിക്കുന്നത്. അന്ന് യുഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടി കണ്‍വെന്‍ഷനവില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചേലക്കര പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ മറുപടിയും ഇന്നു നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *