മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷ പദയാത്ര നാലാം ദിനത്തില്‍

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ പ്രതിപക്ഷം ആരംഭിച്ച ‘മൈസൂരു ചലോ’ പദയാത്ര ഇന്ന് നാലാം ദിനത്തില്‍.

ശനിയാഴ്ച ബംഗളൂരു കെംഗേരിയില്‍ നിന്ന് തുടങ്ങിയ യാത്ര തിങ്കളാഴ്ച രാമനഗരയിലൂടെ കടന്നു പോയപ്പോള്‍ ബി.ജെ.പി -ജെ.ഡി.എസ് പാർട്ടികളുടെ ഒന്നാം നിര നേതാക്കളും പ്രവർത്തകരും അണിനിരന്നു. കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരസ്വാമി, നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, കുമാര സ്വാമിയുടെ മകനും പാർട്ടി യുവജന വിഭാഗം നേതാവുമായ നിഖില്‍ കുമാര സ്വാമി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവർ പദയാത്ര നയിച്ചു.

കർണാടകയില്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്താനായി പ്രവർത്തിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ഇനിയൊരിക്കലും കോണ്‍ഗ്രസുമായി സഖ്യത്തിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *