സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരേ അപകീർത്തികരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് പ്രൊഫൈല്‍ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത് കണ്ണൂർ റേഞ്ച് സൈബർ പട്രോളിംഗ് ടീമിൻ്റെ പരിശോധനയിലാണ്. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും കുറ്റകരമായ പോസ്റ്റുകളോ വാർത്തകളോ സന്ദേശങ്ങളോ പോസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ഇവർ.