യൂറോ കപ്പില് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്ച്ചുഗലും കിലിയൻ എംബാപ്പയുടെ ഫ്രാൻസും ഇന്നിറങ്ങുന്നു.
രാത്രി പന്ത്രണ്ടരയ്ക്കാണ് യൂറോയിലെ കരുത്തൻമാരുടെ പോരാട്ടം. യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലില്‍ പോർച്ചുഗലും ഫ്രാൻസും ഏറ്റുമുട്ടുമ്ബോള്‍, തലമുറകളുടെ പോരാട്ടത്തില്‍ മൈതാനത്തിന് ഇരുവശത്തുമായി 25 കാരനായ എംബാപ്പെയും 39 കാരനായ റൊണാള്‍ഡോയും ആയിരിക്കും ഹൈലൈറ്റ്.
ഫ്രാൻസ് സെല്‍ഫ് ഗോളില്‍ ബെല്‍ജിയത്തിനോട് രക്ഷപ്പെട്ടപ്പോള്‍ സ്ലോവേനിയയോട് ഷൂട്ടൗട്ടില്‍ രക്ഷപ്പെട്ടാണ് പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം.സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങള് ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാള്ഡോ മത്സരത്തിനിടെ ലഭിച്ച പെനല്റ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു. എന്നാാല് ഷൂട്ടൗട്ടില് പോര്ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്ഡോ ലക്ഷ്യം കണ്ടു. കിലിയന് എംബാപ്പെയാകട്ടെ ടൂര്ണമെന്റില് ഇതുവരെ ഒരു ഗോള് മാത്രമാണ് നേടിയത്.
ഇരു വമ്ബൻമാരും ഇന്ന് പോരിനിറങ്ങുമ്ബോള്‍ യൂറോയുടെ ക്വാർട്ടർ ഫൈനലിനെ പ്രവചനാതീതമാക്കുമെന്നാമ് ഫുട്ബോള്‍ ആരാധകരാകെ വിലയിരുത്തുന്നത്. രണ്ടിലാര് വീണാലും ഒരു സൂപ്പർ താര യൂറോയില്‍ നിന്നും നാട്ടിലേക്ക് വണ്ടി കയറുമെന്നുറപ്പ്. അത് അവസാന യൂറോ കളിക്കുന്ന സി ആർ സെവനാണോ ആതോ എംബാപ്പെയാണോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.