ചില ക്രീമുകള്‍, പ്രത്യേകിച്ച് മോയ്സ്ച്വറൈസര്‍ ക്രീം, അതുപോലെ, സണ്‍സക്രീന്‍ എന്നിവ മുഖത്ത് പുരട്ടുമ്ബോള്‍ ചിലര്‍ക്ക് മുഖത്ത് പുകച്ചില്അനുഭവപ്പെട്ടേക്കാം.
എന്നാല്‍, ഇതേ ക്രീം ഉപയോഗിക്കുന്ന മറ്റു പലര്‍ക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരിക്കുകയും ഇല്ല. എന്തുകൊണ്ടിയിരിക്കും ഇത് സംഭവിക്കുന്നത്? ചിലര്‍ക്ക് മാത്രം എന്തുകൊണ്ട്, ചില ക്രീമുകള്‍ പുരട്ടുമ്ബോള്‍ പുകയുന്നു? കാരണം നോക്കാം.
ചര്‍മ്മം
നിങ്ങളുടെ ചര്‍മ്മം വരണ്ട ചര്‍മ്മം ആണോ? ഏറ്റവും കൂടുതല്‍ അലര്‍ജി പ്രശ്നങ്ങളും. ചര്‍മ്മ പ്രശ്നങ്ങളും കണ്ടുവരുന്നത് വരണ്ട ചര്‍മ്മം ഉള്ളവരിലാണ്. എന്നാല്‍, ഇതേ സമയം, ഓയ്ലി സ്കിന്‍ ഉള്ളവര്‍ക്ക് ചര്‍മ്മ പ്രശ്നങ്ങള്‍ കുറവായിരിക്കും. ഇവര്‍ക്ക് നല്ല ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാനും സാധിക്കുന്നതാണ്.
പുകച്ചില്‍ ഉണ്ടാകുന്നതിന് പിന്നില്‍
വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് എല്ലാ ക്രീമുകളും പറ്റണമെന്നില്ല. ചില കെമിക്കല്‍ കണ്ടന്റുകള്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, ചര്‍മ്മത്തിന് നല്ല പുകച്ചില്‍, കൂടാതെ, ചൊറിച്ചില്‍ എന്നീ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാലാണ് ചിലര്‍ക്ക് ക്രീം പുരട്ടുമ്ബോള്‍ പുകച്ചില്‍ അനുഭവപ്പെടുന്നതും.
ശ്രദ്ധിക്കേണ്ടത്
മുഖത്ത് പുരട്ടാന്‍ ക്രീം തിരഞ്ഞെടുക്കുമ്ബോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്നതാണോ എന്ന് പരിശോധിക്കുക. അതുപോലെ, നിങ്ങളുടെ ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുള്ള സാധനങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഏതൊരു ക്രീമും വാങ്ങി ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ, ചര്‍മ്മം എല്ലായ്പ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നല്ല ആഹാരങ്ങള്‍ കഴിക്കണം. അതുപോലെ, നല്ലപോലെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഡോക്ടര്‍
നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന സ്കിന്‍ പ്രോഡക്ടുകള്‍ കണ്ടെത്താന്‍ ഏറ്റവും നല്ലത് ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ അഭിപ്രായം തേടാവുന്നതാണ്. നിങ്ങള്‍ക്ക് കൃത്യമായ പ്രോഡക്ട്സ് കണ്ടെത്താന്‍ ഇവരുടെ ഉപദേശം സഹായിക്കുന്നതാണ്. അതുപോലെ, ഏതെങ്കിലും ക്രീം ഉപയോഗിച്ചതിന് ശേഷം ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചാല്‍ ഉടനെ ഡോക്ടറെ കാണിക്കാനും ഒരിക്കലും മറക്കരുത്.
നാച്വറല്‍
ചര്‍മ്മത്തില്‍ നാച്വറല്‍ പ്രോഡക്ട്സ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോഡക്ട്്സ് ഉപയോഗിക്കുക. ഫ്രൂട്സ് ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.