പണ്ട് കാലം മുതല്‍ ചർമത്തിന് യാതൊരു ദോഷവും വരുത്താതെ ഗുണം മാത്രം തരുന്ന ചില നുറുങ്ങു വഴികള്‍ ഉണ്ട്. അതില്‍ പ്രധാനിയാണ് രക്തചന്ദനം.
ചർമത്തിന്റെ തിളക്കം കൂട്ടാനും പാടുകള്‍ പോകാനുമൊക്കെ രക്തചന്ദനം ഉപയോഗിക്കാറുണ്ട്.
ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. രക്തചന്ദനവും മഞ്ഞളും പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് ചര്‍മത്തിനു നിറം വര്‍ധിപ്പിക്കാനേറെ നല്ലതാണ്. അടുപ്പിച്ച് കുറച്ചുദിവസം ചെയ്താല്‍ നല്ല ഗുണം ലഭിയ്ക്കും.
മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ഇതും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് പുരട്ടുന്നത് കുറച്ചുകൂടി നല്ലതാണ്. ഇവ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി ഇത്തരം പാടുകള്‍ക്കു പരിഹാരം നല്‍കുന്നു. രക്തചന്ദനം പൊതുവേ ഇത്തരം കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള പരിഹാരമാണ്.
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു വരുത്തുന്ന പാടുകള്‍ക്കും വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നത് പരിഹാരം നല്‍കുന്നു. ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. അതുകൊണ്ടു തന്നെ മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും വെളിച്ചെണ്ണയും രക്തചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ മികച്ചതാണ്.
രക്തചന്ദനം മുഖത്തെ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാൻ രക്തചന്ദനം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.