മുംബൈയില്‍ കനത്ത മഴ ; ഇന്ന് ഓറഞ്ച് അലര്‍ട്ട്

മുംബൈയില്‍ വീണ്ടും മഴ കനത്തു ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോള്‍ പൂനെ, പാല്‍ഘർ, സത്താറ ജില്ലകള്‍ മഞ്ഞ ജാഗ്രതയിലാണ്. ഈ മേഖലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറില്‍ കോളാബയില്‍ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസില്‍ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച രാവിലെ നാലോടെയാണ് ശക്തിപ്പെട്ട മഴയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയില്‍ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *