മികച്ച ഗോളിനുള്ള മാര്‍ത്ത അവാര്‍ഡിൻ്റെ ആദ്യ ജേതാവായി മാര്‍ത്തയെ തിരഞ്ഞെടുത്തു

വനിതാ ഫുട്‌ബോളിലെ മികച്ച ഗോളിനുള്ള ഫിഫയുടെ പ്രഥമ പുരസ്‌കാരം മാര്‍ത്ത സ്വന്തമാക്കി – ബ്രസീലിയൻ താരത്തിൻ്റെ പേരില്‍ തന്നെ.ജൂണില്‍ ജമൈക്കയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി ഗോള്‍ നേടിയതിന് ആണ് അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.ഈ വർഷത്തിന് മുമ്ബ്, ഫിഫ പുസ്‌കാസ് അവാർഡ് ആയിരുന്നു വിമന്‍സ് ഫൂട്ബോളിലും നല്കിയിരുന്നത്, എന്നാല്‍ ഈ സീസണ്‍ മുതല്‍ അത് മാര്‍ത്ത അവാര്‍ഡ് ആണ്.

ഈ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് അലജാൻഡ്രോ ഗാർനാച്ചോ ആണ് പുസ്ക്കാസ് അവാര്‍ഡ് നേടിയത്.നിരവധി മികച്ച കളിക്കാർക്കെതിരെ മത്സരിക്കാൻ കഴിഞ്ഞതില്‍ സന്തോഷം എന്നും തന്റെ പേരില്‍ ഒരു അവാര്‍ഡ് ഫൂട്ബോളില്‍ തുടങ്ങുന്നു എന്നത് ഏറെ സന്തോഷം നല്കുന്നു എന്നും അവര്‍ പറഞ്ഞു.മാർത്ത എക്കാലത്തെയും മികച്ച വനിതാ ഫുട്ബോള്‍ താരം ആയി പരക്കെ കണക്കാക്കപ്പെടുന്നു, കൂടാതെ വനിത താരത്തിനുള്ള അവാർഡ് അവര്‍ ആറ് തവണ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *