മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ ജീവനക്കാർ നല്കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
സി.എം.ആർ.എല്‍ കമ്ബനി ചെലവുകള്‍ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് നല്കിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെടുന്നു. സിഎംആർഎല്‍ കമ്ബനിക്കെതിരെ വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരില്‍ ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സിഎംആർഎല്‍ ജീവനക്കാരുടെ ഹർജി. സിഎംആർഎല്ലില്‍ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്ബനീസ് റിപ്പോർട്ട് ദില്ലി ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു.
എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍ ദില്ലി ഹൈക്കോടതിയില്‍ നല്കിയ ഹർജിക്കെതിരെയാണ് ആർഒസി റിപ്പോർട്ട്. നേരത്തെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയില്‍ നല്കിയ ഹർജി കോടതി തള്ളിയിരുന്നു.
The post മാസപ്പടി കേസ്; ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ ജീവനക്കാർ നല്കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും