കളമശ്ശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. കളമശ്ശേരി നഗരസഭയുടെ 12-ാം വാർഡിലാണ് സംഭവം.
ഇന്ന് പുലർച്ചെയാണ് ഫർണിച്ചർ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടിയത്. മാലിന്യം തള്ളി തിരികെ പോകാൻ ശ്രമിക്കുമ്ബോള്‍ വാഹനം കേടായതാണ് ഇവർക്ക് പണിയായത്.
പതിവായി മാലിന്യം തള്ളുന്ന മേഖലയാണ് ഇത്. തിരികെപോകാനാകാതെ ഇവിടെ തുടർന്ന വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നഗരസഭാ കൗണ്‍സിലർ അടക്കമുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തി. നേരത്തെയും ഇവർ തന്നെയാണ് മാലിന്യം തള്ളിയിരുന്നതെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. ഇവർക്ക് പിഴ ചുമത്താനും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.