അമേരിക്കൻ ഐക്യനാടുകളിലെ പ്രീസീസണ്‍ പര്യടനത്തിനായി ആഴ്സണല്‍ അവരുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു.ഏറെ ഊഹോപോഹങ്ങള്‍ക്ക് ശേഷം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡും ഗബ്രിയേല്‍ ജീസസും ട്രാവലിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.ആഴ്സണല്‍ ക്ലബ് അവരുടെ പര്യടനം ലോസ് ഏഞ്ചല്‍സില്‍ ആരംഭിക്കുന്നു, അവിടെ അവർ ജൂലൈ 24 ന് ബോണ്‍മൗത്തിനെ നേരിടും.
തുടർന്ന് ജൂലൈ 27 ന് കാലിഫോർണിയയിലെ ഇംഗല്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്,ജൂലൈ 31 ന് ഫിലാഡല്‍ഫിയയില്‍ ലിവർപൂളിനെതിരായ മത്സരത്തോടെ ആഴ്സണല്‍ അമേരിക്കന്‍ മണ്ണിലെ അവസാന മല്‍സരം കളിച്ചേക്കും.പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ ഏറെക്കുറെ മല്‍സരങ്ങള്‍ നഷ്ടമായ ജുറിൻ ടിംബറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിയാൻഡ്രോ ട്രോസാർഡ്, ജോർഗിഞ്ഞോ, ജാക്കൂബ് കിവിയോർ, ഒലെക്‌സാണ്ടർ സിൻചെങ്കോ എന്നിവരും യൂറോ ടൂര്‍ണമെന്‍റ് തിരക്കില്‍ ആയിരുന്നു എങ്കിലും അമേരിക്കയിലേക്ക് പോകും.ഗബ്രിയേല്‍ മഗല്‍ഹെസ്, ഗബ്രിയേല്‍ മാർട്ടിനെല്ലി, കെയ് ഹാവെർട്സ് എന്നിവർ ജൂലൈ 25 മുതല്‍ ടീമിലെത്തും.യൂറോ 2024 ൻ്റെ ഫൈനല്‍ മല്‍സരങ്ങള്‍ കളിച്ച ഡെക്ലാൻ റൈസ്, ആരോണ്‍ റാംസ്‌ഡെയ്ല്‍, ബുക്കയോ സാക്ക, ഡേവിഡ് രായ, വില്യം സലിബ എന്നിവർക്ക് നീണ്ട ഇടവേള നല്‍കിയിട്ടുണ്ട്.ടീം അമേരിക്കയില്‍ നിന്നു തിരിച്ച് എത്തുമ്ബോള്‍ അവര്‍ കാമ്ബില്‍ ചേരും.