ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റർ മാർക്കോ റൂബിയോ അമേരിക്കയിലെ അടുത്ത സ്റ്റേറ്റ് സെക്രട്ടറിയാകും.ഉന്നത നയതന്ത്രപദവി റൂബിയോയ്ക്കു നല്കാൻ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ടുകള്‍.
ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ ലാറ്റിനമേരിക്കൻ വംശജനായിരിക്കും ഇദ്ദേഹം.ആഗോള ശത്രുക്കളായ ചൈന, ഇറാൻ, ക്യൂബ എന്നിവരോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്നു വാദിച്ചിരുന്നയാളാണു റൂബിയോ.
യുക്രെയ്നു ധനസഹായം നല്കുന്നതിനെതിരേ വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരില്‍ ഒരാളുമാണു റൂബിയോ.