മാര്‍ക്കോ ഒടിടിയില്‍ വിജയിക്കില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടന് കാര്യം പറഞ്ഞത്. തീയറ്ററുകളിലെ വിജയം ഒടിടി പ്ലാറ്റ്ഫോമില്‍ ആവര്‍ത്തിക്കില്ല. കൂടാതെ ചിത്രം കീറിമുറിച്ച് പരിശോധിക്കാനും ചിത്രത്തിലെ ലോജിക്ക് ചോദിച്ചു വിമര്‍ശനങ്ങള്‍ ഉയരാനും സാധ്യതയുണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
കേരളം കൂടാതെ നോര്‍ത്ത് ഇന്ത്യയിലും മികച്ച അഭിപ്രായത്തില്‍ മുന്നേറുന്ന മാര്‍ക്കോ 100 കോടിക്ക് മുകളില്‍ ഇതുവരെ കളക്ഷന്‍ നേടിയിട്ടുണ്ട്. ചില സിനിമകള്‍ രൂപകല്‍പ്പന ചെയ്യുന്നത് തന്നെ തീയേറ്ററുകളില്‍ ലഭിക്കുന്ന അനുഭൂതി ലക്ഷ്യം വെച്ചാണ്. കരയാനും ചിരിക്കാനും മാത്രമുള്ളതല്ല സിനിമ. മനസ്സിനെ ഉലയ്ക്കുന്ന വിഷയങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.