രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിട്ടു നില്‍ക്കുന്ന പഴമാണ് മാമ്ബഴം. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്ബഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകൂടിയാണ്.
മാമ്ബഴം കഴിക്കുമ്ബോള്‍ ലഭിക്കുന്ന ഏതാനും ആരോഗ്യഗുണങ്ങള്‍കൂടി അറിഞ്ഞിരിക്കാം.
നിയന്ത്രിത അളവില്‍ മാങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകള്‍ മാങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ, ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുള്ള മാങ്ങ കഴിച്ചു കഴിഞ്ഞാല്‍ ഏറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മാങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ചർമത്തിലെ അധികമുള്ള എണ്ണമയം അകറ്റാനും കേടുപാടുകള്‍ പരിഹരിക്കാനും മാങ്ങ സഹായിക്കുന്നു.
മാങ്ങയിലുള്ള ഫൈബർ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ പോഷകങ്ങള്‍ ഹൃദയധമനികളുടെ വികാസത്തിന് സഹായിക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നാരുള്ള ഭക്ഷണമെന്ന് പറഞ്ഞാല്‍ നേരെ ഓട്സിലേക്കാണ് ആളുകള്‍ തിരിയുന്നത്. പോളിഫെനോളുകള്‍ക്ക് ഗ്രീൻ ടീയാണ് മികച്ച ഓപ്ഷനായി തിരഞ്ഞെടുക്കുക. അതുപോലെ, ഭക്ഷണത്തില്‍ ആന്റി-ഓക്സിഡന്റുകള്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞാല്‍ ഉടൻ ഡാർക്ക് ചോക്കളേറ്റിന്റെ പിന്നാലെ പോകും. എന്നാലിവയെല്ലാം ഒന്നിച്ചുലഭിക്കുന്ന പ്രകൃതിദത്തമായ ഫലമാണ് മാങ്ങ.
മാത്രമല്ല, മാങ്ങ കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും കാരണമാകും. ഫോളേറ്റ്, വിറ്റാമിൻ സി, കോപ്പർ മുതലായ ന്യൂട്രിയന്റുകള്‍ പ്രതിരോധശക്തി ഉത്തേജിപ്പിക്കുന്നതാണ്. കൂടാതെ, നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും കണ്ണുകള്‍ക്കും ദഹനവ്യവസ്ഥയ്ക്കും ഗുണകരമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)