പഞ്ചസാര ഇഷ്ടമല്ലാത്ത ആളുകള്‍ വളരെ കുറവാണ്. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും എല്ലാം പഞ്ചസാരയുടെ അളവ് കൂടിയാല്‍ അത്രയും സന്തോഷിക്കുന്ന ആളുകളാണ് കൂടുതല്‍ പേരും.
എന്നാല്‍ പഞ്ചസാര സ്ലോ പോയ്‌സണ്‍ ആണെന്ന് നമ്മള്‍ കേട്ടിട്ടില്ലേ. അത് ശെരിയാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചസാര കഴിക്കുന്നതിലൂടെ പല അസുഖങ്ങളും വരൻ സാധ്യത കൂടുതലാണ്. ദിവസേനയുള്ള ഡയറ്റില്‍ നിന്ന് പഞ്ചസാര ഒഴുവാക്കിയാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാകുക എന്ന് നോക്കാം.
അമിത വണ്ണം
ഡയറ്റില്‍ നിന്നും പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും.
രോഗ പ്രതിരോധശേഷി
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താം
ഊര്‍ജം ലഭിക്കും
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും.
ക്യാന്‍സര്‍ സാധ്യത
ചില ക്യാന്‍സറുകള്‍ക്ക് കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും കഴിഞ്ഞേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും.
ഹൃദ്രോഗ സാധ്യത കുറയ്ക്കാം
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പല്ലുകളുടെ ആരോഗ്യം
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കിയാല്‍ പല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടും.
ദഹനം
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കിയാല്‍ ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മാനസികാരോഗ്യം
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ചര്‍മ്മം
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.