മാനവീയം വീഥിയിലെ കത്തിക്കുത്ത്: 2 പേര്‍ കൂടി പിടിയില്‍

 മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്ബായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ രണ്ടുപേർ കൂടി പിടിയില്‍.

വെമ്ബായം സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), ആർ രാഹുല്‍ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആറും ഏഴും പ്രതികളായ ഇവർ ആക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. ഒന്നു മുതല്‍ 5 വരെയുള്ള പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചതാണ് ഇവർക്ക് എതിരെയുള്ള കുറ്റം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതോടെ കേസില്‍ പിടിയിലാവരുടെ എണ്ണം മൂന്നായി. ആക്രമണത്തിനു കൂട്ടുനിന്ന പത്തനംത്തിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്ബായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റുപ്രതികള്‍. മ്യൂസിയം എസ്‌എച്ച്‌ഒ എസ് വിമല്‍, എസ്‌ഐ എൻ ആശാചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *