മാത്യു തോമസ് നായകനായി ചിത്രസംയോജകൻ നൗഫല്‍ അബ്ദുള്ള സംവിധാനം ചെയ്യുന്ന നൈറ്റ് റൈഡേഴ്സ് എന്ന ചിചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിലൂടെ മാത്യു തോമസ് ആദ്യമായി നായകനാകുന്നു.നൗഫല്‍ അബ്ദുള്ളയുടെ ആദ്യ സംവിധാന സംരംഭം ഹൊറർ കോമഡി ഗണത്തില്‍പ്പെടുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷി ഉണ്ണിക്കൃഷ്ണനാണ് മറ്റൊരു പ്രധാന താരം. അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനില്‍ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
പ്രണയവിലാസത്തിന്റെ രചയിതാക്കളായ ജ്യോതിഷ് എം., സുനു എ.വി. എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം അഭിലാഷ് ശങ്കർ, എഡിറ്റർ നൗഫല്‍ അബ്ദുള്ള, സംഗീതം യാക്സണ്‍ ഗാരി പെരേര, നേഹ എസ്. നായർ, ഉള്ളാക്ക് ഫിലിംസിന്റെ ബാനറില്‍ നിസാർ ബാബു, സജിൻ അലി എന്നിവർ ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ: പ്രതീഷ് ശേഖർ.