മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അമദ് ദിയാലോ പുതിയ ദീര്‍ഘകാല കരാര്‍ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡും അമദ് ദിയാലോയുമായുള്ള പുതിയ ദീർഘകാല കരാറിനായുള്ള ചർച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്ട്.

ഐവേറിയൻ വിംഗർ ക്ലബില്‍ തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് 2024 അവസാനിക്കുന്നതിന് മുമ്ബ് പുതിയ കരാർ അന്തിമമാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ദിയാലോയുടെ നിലവിലെ കരാർ 2026 വരെ നീട്ടുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥ ആക്റ്റീവ് ആക്കുന്നതിന് മുമ്ബുതന്നെ ഈ പുതിയ കരാർ താരം ഒപ്പുവെക്കും.

മാനേജർ റൂബൻ അമോറിമിൻ്റെ കീഴില്‍ മികച്ച പ്രകടനമാണ് അമദ് ഇപ്പോള്‍ നടത്തുന്നത്. തൻ്റെ അവസാന നാല് സ്റ്റാർട്ടുകളില്‍ രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്ത് മിന്നുന്ന ഫോമിലാണ് ഡിയല്ലോ. 22-കാരൻ അമോറിമിൻ്റെ ഫോർമേഷനില്‍ അവിഭാജ്യ ഘടകമായി മാറുന്നുണ്ട്. ദീർഘകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം അമദ് ഉണ്ടെങ്കിലും ഈ സീസണില്‍ ആണ് താരത്തിന് കഴിവ് തെളിയിക്കാൻ അർഹമായ അവസരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *