നവംബർ 24-ന് ഇപ്സ്വിച്ച് ടൗണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കാൻ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ ഹെഡ് കോച്ച് റൂബൻ അമോറിം ആരാധകർക്ക് പുതിയ സമീപനം വാഗ്ദാനം ചെയ്തു.
എറിക്ക് ടെൻ ഹാഗിന് പകരക്കാരനായി യുണൈറ്റഡില്‍ എത്തിയ അമോറിം, വ്യക്തമായ ഒരു ഐഡന്റിറ്റി ക്ലബിന്റെ ശൈലിയില്‍ കൊണ്ടുവരും എന്ന് പറഞ്ഞു.
താൻ എന്താണ് യുണൈറ്റഡില്‍ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ ഒരു സൂചന ആദ്യ മത്സരത്തില്‍ കാണാം എന്ന് അമോറിം അഭിപ്രായപ്പെട്ടു, “നിങ്ങള്‍ ഒരു ആശയം ശൈലിയില്‍ കാണുമെന്ന് ഞാൻ കരുതുന്നു. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങള്‍ ഒരു ആശയം കാണും.” അമോറിം പറഞ്ഞു.
പ്രസിംഗിലും ഫോർമേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്ബ് അടിസ്ഥാന തത്വങ്ങള്‍, സ്വഭാവം, ലക്ഷ്യബോധം എന്നിവ സ്ഥാപിക്കുന്നതായിരിക്കും അടിയന്തിര മുൻഗണന എന്നും അമോറിം പറഞ്ഞു.