പ്രീമിയർ ലീഗ് ചാമ്ബ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ദുരന്ത യാത്ര തീരുന്നില്ല.ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലും അവര്‍ക്ക് ജയം നേടാന്‍ കഴിഞ്ഞില്ല.മറുവശത്ത് ധീരമായി പോരാടിയ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയം നേടി.മല്‍സരം തീരാന്‍ 2 മിനുറ്റ് ശേഷിക്കുന്നത് വരെ പിന്നില്‍ നിന്ന യുണൈറ്റഡ് പിന്നീട് ബ്രൂണോ,ഡിയാലോ എന്നിവരുടെ ഗോളില്‍ ഉയര്‍ന്നു വന്നു.
മല്‍സരത്തിന്റെ ആദ്യ ഗോള്‍ സിറ്റിയുടെ വക തന്നെ ആയിരുന്നു.ജോസ്‌കോ ഗ്വാർഡിയോളിൻ്റെ ഹെഡർ സിറ്റിയെ മുന്നിലെത്തിച്ചു.ഒരു ഗോള്‍ ലീഡില്‍ രണ്ടാം പകുതിയിലേക്ക് വന്ന സിറ്റി കളി മറന്നത് പോലെ ആണ് മുന്നേറിയത്.ഒരു ചാന്‍സ് പോലും സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഇത് കൂടാതെ യുണൈറ്റഡ് ലഭിക്കുന്ന അവസരങ്ങള്‍ മുതല്‍ എടുക്കാന്‍ ശ്രമം നടത്തി.88-ാം മിനിറ്റില്‍ അമദ് ഡിയല്ലോയെ മാത്യൂസ് നൂനസ് ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ചതിന് ശേഷം ബ്രൂണോ യുണൈറ്റഡിന് അല്പം ആശ്വാസം നല്കി.ആ ഷോക്കില്‍ നിന്നും വിട്ടു മാറാത്ത സിറ്റിക്ക് അടുത്ത പ്രഹരം നല്കി കൊണ്ട് യുണൈറ്റഡ് വീണ്ടും അരങ്ങ് വാണു.മാര്‍ട്ടിനസിന്‍റെ ലോങ് ബോള്‍ ഗോളിയുടെ തലക്ക് മുകളിലൂടെ ചിപ് ചെയ്തു കൊണ്ട് വെട്ടിക്കുക അത് കഴിഞ്ഞു ഒരു മികച്ച ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിക്കുക.ഇത്രയും ചെയ്തതോടെ അമദ് ഡിയല്ലോ മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ പുതിയ നായകന്‍ ആയി മാറി.