മഹേഷ് ബാബുവിന് വില്ലൻ പൃഥ്വിരാജ്

ആർ.ആർ.ആർ നേടിയ ചരിത്ര വിജയത്തിനുശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലൻ.

രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തമായ വിജയേന്ദ്ര പ്രസാദിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് സിനിമയിലെ പതിവ് വില്ലൻ വേഷം പോലെയല്ലാത്ത കഥാപാത്രമാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. പുരാണത്തിലെ ഹനുമാന്റെ സ്വഭാവ സവിശേഷതകള്‍ നിറഞ്ഞതാണ് മഹേഷ് ബാബുവിന്റെ കഥാപാത്രം. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായി അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുകയാണ്. ഹോളിവുഡിലെ പ്രമുഖ നി‌ർമ്മാണ കമ്ബനിയാണ് നിർമ്മാതാക്കള്‍. ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കും.
ബാഹുബലി, അർ.ആർ.ആർ എന്നീ ചിത്രങ്ങള്‍ എസ്.എസ്. രാജമൗലി എന്ന സംവിധായകനെ ലോക സിനിമയുടെ പ്രശസ്തിയില്‍ കൊണ്ട് എത്തിച്ചു. രാജമൗലിയും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ആദ്യമായി ഒരുമിക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്.അതേസമയം മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം എമ്ബുരാൻ ഗുജറാത്തില്‍ല്‍ പുരോഗമിക്കുന്നു. തൊടുപുഴയില്‍ തരുണ്‍ മൂർത്തി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മോഹൻലാല്‍ എമ്ബുരാന്റെ ലൊക്കേഷനില്‍ ജോയിൻ ചെയ്തു.തരുണ്‍ മൂർത്തി ചിത്രത്തില്‍ മോഹൻലാലിന്റെ ഭാഗങ്ങള്‍ പൂർത്തിയായി. ഗുജറാത്തിലെ ചിത്രീകരണത്തിനുശേഷം പത്തു ദിവസംഅബുദാബിയിലും എമ്ബുരാന് ചിത്രീകരണമുണ്ട്.ഒരു മാസം മോഹൻലാല്‍ എമ്ബുരാന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കും. മോഹൻലാലിന്റെ രംഗങ്ങള്‍ ഈ ഷെഡ്യൂളില്‍ പൂർത്തിയാക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *