മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി നയിക്കുന്ന മഹായുതി സഖ്യം. മത്സരിച്ച ഒന്‍പത് സീറ്റിലും ബിജെപി, ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ബിജെപി പങ്കജ് മുണ്ടെയടക്കം അഞ്ച് പേരെയും ശിവസേനയും എന്‍സിപിയും രണ്ട് പേരെയും വീതമാണ് മത്സര രംഗത്തിറക്കിയത്. മഹാവിഘാസ് അഘാഡി സഖ്യം മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ സെമി ഫൈനലായി കാണുന്ന എംഎല്‍സി തിരഞ്ഞെടുപ്പിലെ വിജയം മഹായുതി സഖ്യത്തിന് ആശ്വാസമാണ്.