മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ബുഗാവ് സ്റ്റീല്‍ തമ്ബനിയില്‍ തീപിടിത്തം. പതിനാറു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന് വര്‍ധാ കളക്ടര്‍ രാഹുല്‍ കാര്‍ഡില്‍ പറഞ്ഞു.