മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ മഹായുതി സഖ്യം വന്‍ വിജയം നേടുമെന്ന് എന്‍സിപി അജിത്ത് പവാര്‍ പക്ഷ നേതാവ് പ്രഫുല്‍ പട്ടേല്‍.
തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം മഹായുതി സഖ്യം തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന് എന്‍സിപി നേതാവ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനങ്ങള്‍ മഹായുതി സര്‍ക്കാര്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 20ന് ആണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍.