കേരളത്തില്‍ നിന്ന് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച പ്രതികള്‍ പിടിയില്‍. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരാണ് പിടിയിലായത്.
ഈ മാസം 15 നാണ് കവർച്ച നടന്നത്. കർണാടകയിലെ ബെലഗാവിയില്‍ വച്ചായിരുന്നു സംഭവം. കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനം തിരികെ പണവുമായി മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കവർച്ച നടത്തിയത്.
കവർച്ചക്ക് ശേഷം പ്രതികള്‍ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ പ്രതികളില്‍ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി. ഉപേക്ഷിച്ച കാറിലുണ്ടായിരുന്ന രഹസ്യ അറയില്‍ നിന്ന് ഒരു കോടി രൂപയും കണ്ടെത്തിയിരുന്നു.