മഹാരാഷ്ട്രയിലെ സിഎസ്‌എംഎച്ച്‌ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 21 ശിശുമരണം

 മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലില്‍ (സിഎസ്‌എംഎച്ച്‌) ഒരു മാസത്തിനിടെ 21 നവജാത ശിശുകള്‍ മരിച്ചു.

നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം.

സ്വകാര്യ ആശുപത്രിയില്‍ നിന്നും അവസാന നിമിഷം വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും ജനിച്ച ഉടൻ ചികിത്സ നിർണായകമായ ഘട്ടത്തില്‍ അവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അതേസമയം ആശുപത്രിയില്‍ 15 കുഞ്ഞുങ്ങള്‍ ജനിച്ചതായും ആറ് ശിശുകളെ വിദഗ്ധ ചികിത്സക്കെത്തിച്ചതായും ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോ.ജയേഷ് പനോട്ട് പറഞ്ഞു.

കുട്ടികളുടെ മരണത്തിനു കാരണം കുറഞ്ഞ ഭാരവും മാസം തികയാതെയുള്ള പ്രസവവുമാണെന്നും ഡോ. ജയേഷ് പറഞ്ഞു. മരിച്ച 21 നവജാത ശിശുക്കളില്‍ 19 പേർ മാസം തികയാത്തവരാണെന്നും ഒരാള്‍ പ്രസവശേഷം കരഞ്ഞില്ലെന്നും ഒരാള്‍ക്ക് അണുബാധയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓഗസ്റ്റില്‍, 24 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *