നാഗ്പുര്: മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ആയുധനിര്മാണശാലയില് ഉണ്ടായ സ്ഫോടനത്തില് എട്ടുമരണം. ഏഴുപേര്ക്ക് പരുക്ക്.ഭണ്ഡാര ജില്ലയില് പ്രവര്ത്തിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. രാവിലെ പത്തരയോടെയാണ് ആര്ഡിഎക്സ് സൂക്ഷിച്ചിരുന്ന സംഭരണശാലയില് പൊട്ടിത്തെറിയുണ്ടായതെന്ന് ജില്ലാ കലക്ടര് അറിയിച്ചു.
സ്ഫോടനത്തില് ഫാക്ടറിയുടെ മേല്ക്കൂര തകര്ന്ന് ജീവനക്കാര്ക്ക് മേലെ പതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ അഗ്നിരക്ഷ സേനാംഗങ്ങളും മെഡിക്കല് സംഘവും സ്ഥലത്തെത്തി. നിരവധിപ്പേര് ഫാക്ടറിക്കുള്ളില് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അഞ്ച് കിലോമീറ്റര് അപ്പുറം വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നും വന്തോതില് പുക ഉയരുന്നത് കണ്ടുവെന്നും സമീപവാസികള് പറഞ്ഞു.