അരീക്കര സുധീർ നമ്പൂതിരി (ശബരിമല മുൻ മേൽശാന്തി,
2019-2020
മാലയിട്ട് വ്രതശുദ്ധിയോടെ അയ്യപ്പഭ ക്തൻമാർ മല ചവിട്ടിത്തുടങ്ങുകയാണ് ശനിയാഴ്ച മുതൽ. മണ്ഡല-മകരവിളക്കു കാലമാണ് വരുന്നത്. കാണുന്നതിലും കേൾക്കുന്നതിലും മന സ്സിലും ശരീരത്തിലുമെല്ലാം സ്വാമി നിറഞ്ഞുനിൽക്കുന്നു. ഓരോ അയ്യപ്പഭക്തനും അയ്യപ്പനെ കാ ണാനെത്തുന്നത്, വണങ്ങാനെ ത്തുന്നത് മനവും മിഴിയും നിറയു ന്ന ദർശനം കൊതിച്ചാണ്. എല്ലാ ഭക്തർക്കും സുഗമമായ ദർശന വും ആ ദിവ്യദർശനത്തിലൂടെ ദു രിതങ്ങളെല്ലാമകന്ന് ഒരു പുതിയ ജന്മം ലഭിക്കാനുള്ള അനുഗ്ര ഹവുമുണ്ടാകട്ടെ! നിറഞ്ഞ ഭക്തിയോടെയും വ്രതശുദ്ധിയോടെ യും വേണം സ്വാമിയുടെ അനുഗ്രഹംതേടിയുള്ള യാത്ര. നിഷ്ഠക ളെല്ലാം പാലിച്ച് അയ്യപ്പദർശനം സാധ്യമായാൽ തീർച്ചയായും അതിൻെറ ഫലം ലഭിക്കുമെന്നതിൻ്റെ അനുഭവസ്ഥൻകൂടിയാണ് ഞാൻ. സ്വാമിസന്നിധിയിൽ എത്തിച്ചേരുന്നതുതന്നെ മഹാപു ണ്യമാണ്. കലിയുഗവരദനായ അയ്യപ്പൻ്റെ അനുഗ്രഹം തേടാൻ സർവർക്കും സാധിക്കട്ടെ.
ആ പുണ്യപൂങ്കാവനം ഒരിക്കലും മലിനപ്പെടുത്തരുത്. കഴിവ തും പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധി ക്കണം. പമ്പാനദിയിൽ വസ്ത്രങ്ങളും ഒഴുക്കരുത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോൾ പ്രതിസന്ധികളിൽ കുടുങ്ങിയേക്കാം. അയ്യപ്പസ്വാമിയെ മനസ്സിൽ ധ്യാനിച്ച് പുതിയ പ്രതീക്ഷയും പുതിയ ഉണർവുമായി യാത്ര തുടരുക.