മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് വായിക്കുക, എഴുത്ത്, സംസാരിക്കല്‍ എന്നിവയില്‍ നിപുണനായിരിക്കണം.
അറബി, ഹിന്ദി ഭാഷയില്‍ പരിജ്ഞാനം വേണം. പോസ്റ്ററുകള്‍, ബ്രൗഷറുകള്‍, വിഷ്വല്‍ കണ്ടന്റ് തുടങ്ങിയവ നിര്‍മിക്കുന്നതിലും വിഡിയോ എഡിറ്റിങിലും കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, മറ്റു ഒഫിഷ്യല്‍ രേഖകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതില്‍ അറിവുണ്ടാകണം. എംബസി ജീവനക്കാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളില്‍ സഹായിക്കണം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ12 ആണ്. അപേക്ഷകന് കാലാവധിയുള്ള ഒമാന്‍ റസിഡന്‍സ് വിസ ഉണ്ടായിരിക്കണം. പ്രായം 21-40.