അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ജിമ്മില്‍ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളില്‍ കാണാം.
ജിം ട്രെയിനർക്കൊപ്പമാണ് പരിശീലനം.
സ്ട്രോങ്ങ് നോട്ട് സ്കിന്നി എന്നാണ് ഹാഷ് ടാഗ്. സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്നാണ് ആരാധകരുടെ സംശയം. 2016 ല്‍ ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അനാർക്കലി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മന്ദാകിനി, ഗഗനചാരി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി. ത്രയം ആണ് അനാർക്കലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധ്യാൻ ശ്രീനിവാസനും സണ്ണി വയ്നും ആദ്യമായി ഒരുമിക്കുന്ന ത്രയം സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്നു. ഒക്ടോബർ 25ന് റിലീസ് ചെയ്യും.