ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി (93) അന്തരിച്ചു. ഫോർട്ട്കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്.
മുൻ കൗണ്‍സിലർമാരായിരുന്ന കെ.ജെ. ബെർളിയുടെയും ആനി ബെർളിയുടെയും മകനാണ്.
1954-ല്‍ അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സിനിമാപഠനം പൂർത്തിയാക്കിയ അദ്ദേഹം അക്കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. 1953-ല്‍ മലയാളത്തില്‍ വിമല്‍കുമാർ സംവിധാനം ചെയ് ‘തിരമാല’ എന്ന ചിത്രത്തില്‍ നായകനായി. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. വെള്ളരിക്കാപട്ടണത്തിന്റെ സംഗീത സംവിധാനവും അദ്ദേഹം നിർവഹിച്ചിരുന്നു.
കൊച്ചിയിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം ദീർഘകാലമായി മത്സ്യസംസ്‌കരണ -കയറ്റുമതി രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോർജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോർജ് ജേക്കബ്. സംസ്കാരം പിന്നീട്.