മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇപ്പോഴിതാ പ്രവാസികള്‍ക്കുള്‍പ്പെടെ ഉപകാരപ്രദമാകുംവിധം ഇക്കൊല്ലത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ മുൻകൂറായി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രിസഭ.
ഇതോടെ നാട്ടില്‍ പോകാനിരിക്കുന്നവർക്ക് നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്താനാവും.
13 അവധി ദിനങ്ങളാണ് യുഎഇയില്‍ ഇക്കൊല്ലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏതൊക്കെ ദിവസങ്ങളാണ് അവധി നല്‍കിയിട്ടുള്ളതെന്നും അത് ഫലപ്രദമായി ഉപയോഗിച്ച് 45 ദിവസംവരെയാക്കി അവധി നീട്ടാമെന്നും മനസിലാക്കാം.
- ജനുവരി (5 ദിവസം അവധി): ഇക്കൊല്ലം ബുധനാഴ്‌ചയായിരുന്നു പുതുവത്സര ദിനം. ജനുവരി രണ്ട്, മൂന്ന് വ്യാഴം വെള്ളി ദിവസങ്ങള്‍ ലീവ് എടുക്കാനായാല്‍ തുടർന്നുവരുന്ന വെള്ളി, ശനി പൊതു അവധി ദിവസങ്ങള്‍ ചേർത്ത് അഞ്ച് ദിവസത്തെ അവധിയെടുക്കാം.
- ഏപ്രില്‍ (9 ദിവസം): മാർച്ച് 31നും ഏപ്രില്‍ രണ്ടിനും ഇടയിലാണ് ഇക്കൊല്ലം ഈദ് അല്‍ ഫിത്തർ വരുന്നത്. ഷവ്വാലിന്റെ (റംസാനിന് ശേഷമുള്ള മാസം) ആദ്യ മൂന്ന് ദിവസങ്ങള്‍ അവധി നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. ഈദ് അല്‍ ഫിത്തറിനുശേഷം രണ്ട് ദിവസം ലീവ് എടുക്കാനായാല്‍ വാരാന്ത്യത്തിലെ അവധികള്‍ കൂടി ചേർത്ത് മൊത്തം ഒൻപത് അവധി ദിനങ്ങള്‍ ലഭിക്കും.
- ജൂണ്‍ (10 ദിവസം): ജൂണ്‍ ആറിനാണ് യുഎഇയില്‍ അറഫ ദിനം വരുന്നതെന്നാണ് വിലയിരുത്തല്‍. ഈ ദിവസം ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുശേഷം ജൂണ്‍ ഏഴ് ശനിമുതല്‍ ജൂണ്‍ ഒൻപത് തിങ്കള്‍വരെയാണ് ഈദ് അല്‍ അദ്ഹ വരുന്നത്. ഇതിനിടെ ലീവുകള്‍ തരപ്പെട്ടാല്‍ പത്തുദിവസംവരെ ഒരുമിച്ച് അവധിയെടുക്കാം. ഇതിന് പുറമെ ജൂണില്‍ തന്നെ ജൂണ്‍ 27 വെള്ളിയാഴ്‌ചയാണ് മുഹറം ആഘോഷിക്കുന്നത്. രണ്ട് വാരാന്ത്യ അവധി കൂടി ചേർത്താല്‍ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി.
- സെപ്‌തംബർ (9 ദിവസം): സെപ്തംബർ അഞ്ച് വെള്ളിയാഴ്‌ചയായിരിക്കും നബിദിനം എന്നാണ് കണക്കുകൂട്ടല്‍. ഇതിനൊപ്പം നാല് ദിവസങ്ങള്‍ കൂടി അവധി തരപ്പെടുത്താനായാല്‍ ഒൻപത് ദിവസംവരെ ലീവെടുക്കാം.
- ഡിസംബർ (9 ദിവസം): ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങള്‍ യുഎഇ ദേശീയ ദിനങ്ങളായി ആചരിക്കുന്നവയാണ്. കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ വാരാന്ത്യ അവധികള്‍ കൂടി ചേർത്ത് ഒൻപത് ദിവസങ്ങള്‍വരെ അവധിയെടുക്കാം. എന്നാല്‍ അവധി ദിവസങ്ങള്‍ കൃത്യമാകണമെന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും മാറാനുള്ള സാദ്ധ്യതയുണ്ട്.
Dailyhunt
Disclaimer