മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു; ജാഗ്രത നിര്‍ദേശം

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലില്‍ 284 രോഗികളാണ് നിലവില്‍ ചികിത്സ തേടിയിരിക്കുന്നത്.

വള്ളിക്കുന്ന് മണ്ഡലത്തില്‍ മാത്രം 459 രോഗികള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ മഞ്ഞപിത്തം മൂലം മലപ്പുറത്ത് 15 വയസുകാരി മരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സ്കൂളുകള്‍ക്ക് ജാഗ്രത നിർദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *