ഒടിടി റിലീസിന് ഒരുങ്ങി പഞ്ചായത്ത് ജെട്ടി. മറിമായത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്ബി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’.
ജൂലൈയില്‍ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങള്‍ക്കു ശേഷം ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്‍റെ ജീവിതത്തുടിപ്പുകളാണ് ചിത്രം അവതരിപ്പിക്കുന്നത്. മണികണ്ഠൻ പട്ടാമ്ബി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ്. ഗാനങ്ങള്‍ – സന്തോഷ് വർമ്മ, രഞ്ജിൻ രാജിൻ്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമള്‍. എഡിറ്റിംഗ് -ശ്യാം ശശിധരൻ.