മയോട്ട് ദ്വീപില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റ്

ഇന്ത്യൻ മഹാസമുദ്രത്തില്‍ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപില്‍ നാശം വിതച്ച്‌ ‘ചീഡോ” ചുഴലിക്കാറ്റ്.

14 പേരുടെ മരണമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാല്‍ നൂറുകണക്കിന് പേർ മരിച്ചിരിക്കാമെന്നാണ് ആശങ്ക. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച മണിക്കൂറില്‍ 225 കിലോമീറ്റർ വേഗതയിലാണ് ചീഡോ ദ്വീപില്‍ വീശിയടിച്ചത്.

നിരവധി വീടുകള്‍ തകർന്നു. എട്ട് മീറ്റർ ഉയരത്തിലെ തിരമാലകളും ദ്വീപിലേക്ക് ഇരച്ചുകയറിയിരുന്നു. ദ്വീപ് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ഏകദേശം 3,20,000 പേരാണ് മയോട്ട് ദ്വീപില്‍ താമസിക്കുന്നത്. സൈനിക വിമാനങ്ങളടങ്ങുന്ന ഫ്രഞ്ച് രക്ഷാപ്രവർത്തന ടീം ദ്വീപിലേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *