മയക്കുമരുന്നുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി.
നിലമ്ബൂർ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.
സംഭവത്തില്‍ ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ പാളയംകോട്ടക്കാരൻ വീട്ടില്‍ ഷജീർ (33), സഹോദരൻ റജീബ് (30), ചെറുതുരുത്തി പുതുശ്ശേരി കമ്ബനിപ്പടി ചോമയില്‍ വീട്ടില്‍ സുബൈർ (38), ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടില്‍ അഷ്റഫ് (26), ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടില്‍ അബ്ദുള്‍ ഷെഹീർ (29), പുതുശ്ശേരി കമ്ബനിപ്പടി അന്തിയംകുളം വീട്ടില്‍ മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു. മയക്കുമരുന്നു കേസുകള്‍ അടക്കം അനേകം കേസുകളില്‍ പ്രതിയാണ് ഇവർ. ചിലരെ കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിലർ ജയിലില്‍നിന്ന് അടുത്തിടെ ഇറങ്ങിയതാണ്.