മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ 8-ാം വാർഷികവും മനുഷ്യാവകാശ ദിനവും നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ വച്ചു ആചരിച്ചു.മനുഷ്യാവകാശ സംരക്ഷണ സംഘടന സ്റ്റേറ്റ് പ്രെസ്സിഡന്റ് ഹലീമ ബീവിയുടെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജ് ഉത്ഘാടനവും, കൊല്ലം ജില്ല പ്രെസ്സിഡന്റ് സാബു താഴാംപണ സ്വാഗതവും,നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ചെയർമാൻ സുരേഷ് സിദ്ധാർത്ത,റിട്ടേർഡ് കേണൽ കെ കെ ജോൺ, സ്റ്റേറ്റ് കോർഡിനേറ്റർ ഡോക്ടർ ശ്രീകുമാർ നമ്പൂതിരി, സ്റ്റേറ്റ് രക്ഷാധികാരി ശശാങ്കൻ, വനിത സെൽ സ്റ്റേറ്റ് പ്രെസ്സിഡന്റ് ബിന്ദുസുനിൽ എന്നിവർ ആശംസയും ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. സംഘടനയുടെ സ്റ്റേറ്റിന്റെയും, ജില്ലയുടെയും പ്രവർത്തകർ സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തു.