മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളാണ് പഴങ്ങളിലും നട്സിലും അടങ്ങിയിട്ടുള്ളത്

നിരവധി പോഷകങ്ങളാണ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ളത് എന്നാല്‍ ഇത്തരം പഴങ്ങളെ എപ്പോഴെങ്കിലും നട്സിനും വിത്തുകള്‍ക്കുമൊപ്പം ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ.

എന്നാല്‍ ഇരട്ടി ഗുണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതേക്കുറിച്ച്‌ പോഷകാഹാര വിദഗ്ധയായ ലീമ മഹാജന്‍ പറയുന്നതെന്താണെന്ന് നോക്കാം.

പഴങ്ങള്‍ക്കൊപ്പം നട്‌സ് അല്ലെങ്കില്‍ വിത്തുകള്‍ അല്ലെങ്കില്‍ നട്‌സുകള്‍ ചേര്‍ത്തുള്ള കോംമ്ബോ പെര്‍ഫെക്‌ട് ആയ ഒരു ലഘുഭക്ഷണമാണ്. ഇത് ഊര്‍ജം നിലനിര്‍ത്താനും ദീര്‍ഘനേരം സംതൃപ്തി നല്‍കാനും സഹായിക്കും. അമിതമായി ഭക്ഷണം കഴിച്ച്‌ വണ്ണം വെക്കുന്നത് തടയുന്നതിനും ഇതുകൊണ്ട് സാധിക്കും.

ഈ കോംബോ പെട്ടെന്നുള്ള ഷുഗര്‍ സ്‌പൈക്കുകള്‍ തടയാനും ഈ ഒരു സ്മാര്‍ട്ട് കോംമ്ബോ സഹായിക്കും. മാത്രമല്ല വിറ്റാമിനുകളായ എ, ഇ, കെ തുടങ്ങിയവയെ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ ഇത്തരത്തില്‍ പഴങ്ങളും നട്‌സും ചേര്‍ത്ത് കഴിക്കുന്നതു കൊണ്ട് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രോട്ടീന്‍, കാര്‍ബ്‌സ് എന്നിവയ്‌ക്കൊപ്പം പഴങ്ങള്‍ ചേര്‍ക്കുന്നത് ഒഴിവാക്കുക. കാരണം പഴങ്ങള്‍ പെട്ടെന്ന് ദഹിക്കുന്നതാണ് അതേസമയം പ്രോട്ടീന്‍, കാര്‍ബ്‌സ് എന്നിവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാം. ദഹനക്കേട്, അസിഡിറ്റി എന്നിവയിലേക്ക് ഇത് നയിക്കാം.

മികച്ച കോംബിനേഷനുകള്‍

ആപ്പിളിനൊപ്പം നട്ട് ബട്ടറും കറുവപ്പട്ടയും ചേര്‍ത്ത് കഴിച്ചാല്‍ അത് പെട്ടെന്ന് ഊര്‍ജം നല്‍കും.

മാതളനാരങ്ങ, ഫ്‌ലാക്‌സ് വിത്തുകള്‍ക്കും മത്തങ്ങാ വിത്തുകള്‍ക്കും ഒപ്പം ചേര്‍ക്കാവുന്നതാണ്. ഇത് ഹോര്‍മോണ്‍ ബാലന്‍സിന് സഹായിക്കും.

വാഴപ്പഴം യോഗാര്‍ട്ടിനും ബദാമിനൊപ്പം കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടാനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കും.

വാഴപ്പഴവും ഫ്‌ലാക്‌സ് വിത്തുകളും അല്ലെങ്കില്‍ പൈനാപ്പിളും തണ്ണിമത്തന്റെ വിത്തുകളും ചേര്‍ക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താം

Leave a Reply

Your email address will not be published. Required fields are marked *