മനുഷ്യന് വെള്ളം വായു ഭക്ഷണം എന്നിവ എത്രത്തോളം പ്രധാനമാണോ

മനുഷ്യന് വെള്ളം വായു ഭക്ഷണം എന്നിവ എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രാധാന്യം ഉറക്കത്തിനും ഉണ്ട്. ഒരു രാത്രി ഉറങ്ങിയില്ലെങ്കില്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

അപ്പോള്‍ പിന്നെ ഒന്നും രണ്ടും ആഴ്ച ഉറങ്ങാതെ ഇരുന്നാലോ. ഇത്തരത്തില്‍ മനുഷ്യൻ്റെ ഉറക്കവുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധമായ ഒരു കഥ പ്രചാരണത്തിലുണ്ട്. 30 ദിവസം ഉറക്കം നിഷേധിക്കപ്പെട്ട അഞ്ചു മനുഷ്യരും അവർ നേരിട്ട ഇരുണ്ടൻ ദിനങ്ങളും. കേട്ടാല്‍ ആരെയും പേടിപ്പെടുത്തുന്ന, അറപ്പുളവാക്കുന്ന ‘ദ റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ് (Russian Sleep Experiment).

1947ല്‍ നടന്നു എന്ന് പറയപ്പെടുന്ന റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്, ഇതിനെ ചുറ്റിപറ്റി വാദങ്ങളും പ്രതിവാദങ്ങളും നിരവധിയാണ്. സോവിയറ്റ് യൂണിയൻ (Soviet Union) നടത്തി എന്ന് പറയപ്പെടുന്ന സ്ലീപ് എക്സ്പിരിമെന്റ് ഇന്റർനെറ്റില്‍ പ്രചരാണത്തിലുള്ള ഏറ്റവും കുപ്രസിദ്ധമായ കെട്ടു കഥകളില്‍ ഒന്നാണ്. അഞ്ചു തടവ് പുള്ളികളെ ഒരൊറ്റ മുറിയില്‍ പാർപ്പിക്കുന്നു 30 ദിവസം അവർക്ക് ഉറക്കം നിഷേധിക്കപ്പെടുന്നു (SleepDeprivation), ആ അഞ്ചു മനുഷ്യർ നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്.

Leave a Reply

Your email address will not be published. Required fields are marked *