മദ്രസയിലെ ഷെൽഫിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: മദ്രസ ഓഫീസില്‍ കള്ളന്‍ കയറി പണം കവര്‍ന്നു. കണ്ണൂര്‍ സിറ്റി സലഫി മദ്രസയുടെ ഓഫീസിലാണ് കള്ളന്‍ കയറിയത്. ഓഫീസിലെ ഷെല്‍ഫ് തകര്‍ത്ത് ലോക്കറില്‍ ബാഗുകളിലായി സൂക്ഷിച്ച 1,55,500 രൂപയാണ് മോഷ്ടിച്ചത്. 25ന് രാത്രി 10 മണിക്കും 26ന് രാവിലെ 8 മണിക്കും ഇടയിലാണ് മോഷണം നടന്നത്. മദ്രസ പ്രിന്‍സിപ്പാള്‍ സി ജദീര്‍ മുഹമ്മദിന്റെ പരാതിയില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *