മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് നീന ബൻസാല്‍ കൃഷ്ണ അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു വർഷം മുമ്ബ് സാക്ഷി എന്ന നിലയിലാണ് തന്നെ സിബിഐ വിളിപ്പിച്ചത് എന്നും അറസ്റ്റ് മെമ്മോയില്‍ അറസ്റ്റിനുള്ള കാരണങ്ങളും പുതിയ തെളിവുകളും സിബിഐ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഹർജിയില്‍ ചൂണ്ടിക്കാട്ടി. അപേക്ഷയില്‍ സിബിഐ ഉന്നയിച്ച വാദങ്ങള്‍ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണെന്നും ഹർജിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി കേസില്‍ കെജ്‌രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു .ഇതിനുശേഷമാണ് സിബിഐയും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദില്ലി മുഖ്യമന്ത്രി.
The post മദ്യനയ അഴിമതി കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും