മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി ഇ ഡി.
37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തില്‍ അരവിന്ദ് കെജ്‌വാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സാമ്ബത്തിക സ്രോതസ്സുകള്‍ കണ്ടുകിട്ടുന്ന നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു. സമയബന്ധിതമായ വിചാരണ നടപടികള്‍ക്ക് ഇഡി ഉടന്‍ കോടതിയെ സമീപിക്കും.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ച സുപ്രീം കോടതി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നിരുന്നാലും, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അറസ്റ്റിലായതിനാല്‍ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.