മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് നട അടച്ചു, ഹരിവരാസനം പാടികൊണ്ടാണ് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചത്

ഒരു മണ്ഡലകാല ഉത്സവത്തിന് കൂടി അവസാനം. മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നടയടച്ചു.

ഇന്നലെ രാത്രി ഒമ്ബത് മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ആണ് ഹരിവരാസനം പാടി നട അടച്ചത്. രാത്രി 10ന് ക്ഷേത്രം മേല്‍ശാന്തി എസ്. അരുണ്‍ കുമാര്‍ നമ്ബൂതിരി നടയടച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു മണ്ഡലപൂജ. തന്ത്രി കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്റെയും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി.

തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകള്‍ക്കും നിവേദ്യം സമര്‍പ്പിച്ചു. ഭൂതഗണങ്ങള്‍ക്ക് ഹവിസ് തൂകി.

ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ.അജികുമാര്‍, ജി.സുന്ദരേശന്‍, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, എ.ഡി.എം അരുണ്‍.എസ്.നായര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ബി.കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ പങ്കെടുത്തു. ഇനി മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 20ന് നട വീണ്ടും അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *