മണ്ഡലകാല ആരംഭത്തിനു ശേഷമുള്ള വൻ ഭക്തജന തിരക്കിനാണ് സന്നിധാനം വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. രാവിലെ നട തുറന്ന വേള മുതല്‍ സാമാന്യം തിരക്ക് അനുഭവപ്പെട്ടിരുന്നു.
എന്നാല്‍ ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെ വലിയ നടപ്പന്തല്‍ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു. പമ്ബയില്‍ നിന്നുള്ള ശരണ പാതയിലും തീർത്ഥാടകരുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്. രാത്രി പത്തുമണിവരെയും വലിയ നടപ്പന്തല്‍ ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു.
രണ്ടുമണിക്കൂറോളം നേരം നടപ്പന്തലില്‍ കാത്തുനിന്നു ശേഷമാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. വൈകിട്ട് ഏഴുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 64722 പേർ ദർശനം നടത്തി. വൈകിട്ട് ആറരയ്ക്ക് ദീപാരാധന വേളയില്‍ തമിഴ്നാട് ഹിന്ദു റിലീജിയൻസ് ആൻഡ് ചാരിറ്റബിള്‍ എൻഡോമെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അയ്യപ്പ ദർശനത്തിനായി എത്തിയിരുന്നു.