മണിയാര്‍ പദ്ധതി: കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി കൃഷ്ണൻകുട്ടി

മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ.

കൃഷ്ണൻകുട്ടി. അതേസമയം കരാർ നീട്ടണമെന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്.

കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് അന്തിമ തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

കരാര്‍ നീട്ടുന്നതില്‍ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാവുന്നത്.

അതേസമയം കെഎസ്‌ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഇതിന്മേല്‍ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലെങ്കില്‍ ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും കത്തില്‍ പറയുന്നു. പദ്ധതിയുടെ ബിഒടി കരാർ 25 വർഷത്തേക്കു നീട്ടി നല്‍കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *