മണിപ്പൂരില്‍നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയായി എന്‍. കോടീശ്വര്‍ സിങ്

ജസ്റ്റിസുമാരായ എന്‍. കോടീശ്വർ സിങ്, ആര്‍. മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.

മണിപ്പൂരില്‍നിന്നുള്ള ആദ്യ സുപ്രീംകോടതിജഡ്ജിയാണ് ജമ്മു കശ്മീര്‍-ലഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസായ കോടീശ്വർ സിങ്.

ആര്‍. മഹാദേവന്‍ മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി കൊളീജിയംശിപാർശ ചെയ്ത ഇരുവരുടെയും നിയമനത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ 34 ജഡ്ജിമാർ എന്ന സുപ്രീംകോടതിയുടെ പൂർണ അംഗബലമായി.

Leave a Reply

Your email address will not be published. Required fields are marked *