മണിപ്പുരില്‍ ബിഹാറില്‍ രണ്ട് തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു.കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്റാക്കിലെ പഞ്ചായത്ത് ഓഫീസിന് സമീപം ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവെച്ചത്.
മെയ്തെയ് വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയിലുണ്ടായ ആക്രമണത്തില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശികളായ സുനലാല്‍ കുമാര്‍ (18), ദശരത് കുമാര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്.
നിർമാണതൊഴിലാളികളായ ഇരുവരും ജോലിയ്ക്കുശേഷം വാടകവീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികളുടെ മുന്നില്‍പ്പെട്ടത്.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ വീതം സഹായധനം നല്‍കുമെന്നും അറിയിച്ചു.